ഐഐഎസ്സി ആക്രമണത്തില്‍ മദ്രസകള്‍ക്കു പങ്കില്ല: ഐയുഎംഎല്‍
മംഗലാപുരം: ഐഐഎസ്സി ആക്രമണത്തില്‍ മദ്രസകള്‍ക്കു പങ്കുണ്ടെന്നുള്ള മാധ്യമവാര്‍ത്തകള്‍ മുസ്ലീം ലീഗ് കര്‍ണാടക യൂണിയന്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഐയുഎംഎല്‍ സംസ്ഥാന യൂണിറ്റ് സെക്രട്ടരി സി.അഹമ്മദ് ജമേല്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജനവരി 17ന് ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും മദ്രാസകളുടെ ബന്ദ് നടത്താന്‍ മംഗലാപുരത്ത് ജനവരി നാലിന് ചേര്‍ന്ന മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു.
മദ്രസകളെ ആക്രമണവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യോഗം വിലിയിരുത്തി.












Click it and Unblock the Notifications