Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ജയലളിത

ചെന്നൈ: സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. തന്റെ ഫോണുകള്‍ കേന്ദ്രം ചോര്‍ത്തുന്നതായി ജയലളിത ആരോപിച്ചു.

ഇക്കാര്യം കേന്ദ്രം അതേ പടി നിഷേധിക്കുമെന്ന് അറിയാവുന്നതിനായില്‍ ഇതുവരെ താന്‍ ഇക്കാര്യം പരസ്യമാക്കാന്‍ മടിക്കുകയായിരുന്നുവെന്ന് ജയലളിത പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ജയ വ്യക്തമാക്കിയത്.

ഒരു പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നതിന് ശക്തമായ തെളിവ് അമര്‍സിംഗ് ഹാജരാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഉടന്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ജയലളിത ആവശ്യപ്പെട്ടു.

ഫോണ്‍ ചോര്‍ത്തുന്നതിലൂടെ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ പ്രകടന സ്വാതന്ത്യ്രവും ജീവിക്കാനുള്ള അവകാശവും ലംഘിക്കപ്പെടുകയാണ്. രാഷ്ട്രീയമായ ഭിന്നത രാഷ്ട്രീയമായാണ് നേരിടേണ്ടത്. അമര്‍സിംഗിന് ഇത് സംഭവിക്കാമെങ്കില്‍ രാജ്യത്തെ ഏത് രാഷ്ട്രീയനേതാവിനും ഇത് സംഭവിക്കാമെന്ന് ജയ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+