കശ്മീരില്‍ ട്രക്ക് അരുവിയിലേക്ക് മറിഞ്ഞ് 14 മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ ട്രക്ക് അരുവിയിലേക്ക് മറിഞ്ഞ് 14 തൊഴിലാളികള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ മൂന്ന് തിബത്തന്‍ അഭയാര്‍ത്ഥികളും ഒരു നേപ്പാളിയും ഉള്‍പ്പെടുന്നു. ലേ ജില്ലയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളുമായി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് അരുവിയിലേക്ക് മറിയുകയായിരുന്നു.
12 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications