മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ നാല് നാഗ ഭീകരര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ കേന്ദ്രഅര്‍ദ്ധരക്ഷാസൈനികരുമായുളള ഏറ്റുമുട്ടലില്‍ നാല് നാഗാ ഭീകരര്‍ കൊല്ലപ്പെട്ടു.
വിവരം ലഭിച്ചതനുസരിച്ച് അസം റൈഫിള്‍സ് സൈനികര്‍ ജനവരി നാല് ബുധനാഴ്ച സേനാപതി ജില്ലയിലെ കാലാപഹറിലെ മലമ്പ്രദേശം വളയുകയായിരുന്നു. സൈനികര്‍ തിരച്ചില്‍ ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭീകരര്‍ വെടിവയ്പാരംഭിച്ചു. ഇതേത്തുടര്‍ന്ന് സൈനികര്‍ തിരിച്ചുനടത്തിയ വെടിവയ്പിലാണ് നാല് നാഗ ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പോസ്റമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.
ഇവരില്‍ നിന്നും എകെ-47 അടക്കമുള്ള ചില ആത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ചില ഭീകരര്‍ മലനിരകളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി സൈനികര്‍ തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications