അലഹാബാദില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ തീവച്ചു കൊന്നു
അലാഹാബാദ്: യുപിയിലെ അലാഹാബാദില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ബന്ധുക്കളായ രണ്ടു പേര്‍ ജീവനോടെ തീവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.
ജനവരി നാല് ബുധനാഴ്ച രാത്രി അലാഹാബാദിലെ കറേലിയിലാണ് സംഭവമുണ്ടായത്. മനോജ് നിഷാദ് എന്നയാളും അയാളുടെ ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. മനോജിന്റെ അനന്തരവന്മാരായ മഹേന്ദ്രയും ഭയ്യാ ലാലുമാണ് ഇവരെ കൊലപ്പെടുത്തിയത്.
മനോജ് തന്റെ മകളെ മഹേന്ദ്രയെക്കൊണ്ട് വിവാഹം കഴിപ്പിക്കാതെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതുകൊണ്ടുള്ള പകയാണ് അക്രമത്തിന് പിന്നില്‍. കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications