കുഴിബോംബ് കണ്ടെത്തി; മന്ത്രി രക്ഷപ്പെട്ടു
റാഞ്ചി: ഗ്രാമവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കുഴിബോംബ് നിര്‍വീര്യമാക്കാന്‍ കഴിഞ്ഞത് ജാര്‍ഖണ്ഡ് മന്ത്രിയുടെ ജീവന്‍ രക്ഷിച്ചു.
ജാര്‍ഖണ്ഡ് ആഭ്യന്തരമന്ത്രി സുദേഷ് മഹ്തോയുടെ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് സില്ലി ബ്ലോക്കില്‍ ഗ്രാമീണര്‍ റോഡില്‍ ചില വയറുകള്‍ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് പൊലീസെത്തി 30 കിലോഗ്രാം ഭാരമുള്ള കുഴിബോംബ് നിര്‍വീര്യമാക്കി. മന്ത്രിയുടെ വാഹനം ഈ റോഡിലൂടെ പോകുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പായിരുന്നു ഇത്.
തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന രണ്ടാമത്തെ ജാര്‍ഖണ്ഡ് മന്ത്രിയാണ് മഹ്തോ. കഴിഞ്ഞ സപ്തംബറില്‍ ഗ്രാമവികസന, ഗതാഗത മന്ത്രി ഇനോസ് എക്കക്ക് തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.












Click it and Unblock the Notifications