സഞ്ജയ്ദത്ത് തന്നില്‍ നിന്നും ആയുധം വാങ്ങിയെന്ന് സിദ്ദിഖി
മുംബൈ: 1993ല്‍ ഗുജറാത്തില്‍ നിന്നും താന്‍ കൊണ്ടുവന്ന ആയുധശേഖരത്തില്‍ നിന്നും നടന്‍ സഞ്ജയ് ദത്തിന് ഒരു എകെ-56 റൈഫിള്‍ നല്‍കിയിരുന്നുവെന്ന് മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളും അബു സലിമിന്റെ കൂട്ടാളിയുമായ റിയാസ് സിദ്ദിഖി വെളിപ്പെടുത്തി.
ഗൂഢാലോചനയിലെ പ്രധാന കണ്ണിയായ അനീസ് ഇബ്രാഹിം 1993 ജനവരിയില്‍ ഗുജറാത്തില്‍ പോയി ആയുധശേഖരം കൊണ്ടുവരാന്‍ തന്നെ അയക്കുകയായിരുന്നുവെന്ന് റിയാസ് സിദ്ദിഖി സിബിഐക്ക് മൊഴി നല്‍കി.
ഗുജറാത്തിലെ ഒരു സ്ഥലത്തുവച്ച് അവിടെ നേരത്തെയെത്തിയിരുന്ന അബു സലിമുമായി സിദ്ദിഖി സന്ധിച്ചു. അവിടെ നിന്നും ഇരുവരും ആയുധങ്ങളുമായി മുംബൈയിലേക്ക് തിരികെ വന്നു. അവിടെ വച്ച് സഞ്ജയ്ദത്ത് ഉള്‍പ്പെടെ സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ടവരുമായി ചേര്‍ന്നു.
ഗുജറാത്തിലേക്ക് പോകുമ്പോള്‍ സിദ്ദിഖിയോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും അവരെ കണ്ടെത്താന്‍ ശ്രമം നടന്നുവരികയാണെന്നും സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം പറഞ്ഞു.












Click it and Unblock the Notifications