അബു സലീമിനെ സിബിഐ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ അധോലോക നേതാവ് അബു സലീമിനെ മുംബൈയിലെ ടാഡ കോടതി ജനവരി ഒന്‍പത് വരെ സിബിഐ കസ്റഡിയില്‍ റിമാന്റ് ചെയ്തു. ഇതേ കേസില്‍ ഇതുവരെ സലീം ജുഡീഷ്യല്‍ റിമാന്റിലായിരുന്നു.
ജനവരി അഞ്ച് വ്യാഴാഴ്ച കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് അബു സലീമിനെ ടാഡ കോടതിയില്‍ ഹാജരാക്കിയത്. സലീമിന്റെ കൂട്ടാളി റിയാസ് സിദ്ദിഖിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സിബിഐ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.
ബുധനാഴ്ച അറസ്റിലായ സിദ്ദിഖ്വ ബോളിവുഡ് താരം സഞ്ജയ് ദത്തിനും മുംബൈ സ്ഫോടനക്കേസിലെ പ്രതികള്‍ക്കും ആയുധങ്ങളെത്തിച്ചുകൊടുത്തുവെന്നതാണ് ആരോപണം.












Click it and Unblock the Notifications