സാങ്മ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും
ഷില്ലോംഗ്: എന്‍സിപിയില്‍ തിരിച്ചെത്തിയ പി.എ.സാങ്മ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും. മേഘാലയയിലെ തുറ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.
തുറയില്‍ നിന്നും എട്ട് തവണ സാങ്മ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുറയിലും വില്യംനഗറിലും കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ചാണ് സാങ്മ എംപി സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ മാസമാണ് സാങ്മ വീണ്ടും എന്‍സിപിയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications