Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക സാമ്പത്തിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ദില്ലി: സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.

നേരത്തെ തീരുമാനിച്ച പരിപാടികളുള്ളതിനാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സമ്മേളനത്തില്‍ പങ്കെടുക്കില്ല. ഉമ്മന്‍ചാണ്ടിക്കു പുറമെ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം, വ്യവസായമന്ത്രി കമല്‍നാഥ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സമ്മേളനത്തില്‍ പങ്കെടുക്കാനിടയുണ്ട്.

ജനവരി 24 മുതല്‍ 29 വരെയാണ് സമ്മേളനം. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് പ്രധാനമന്ത്രി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+