നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ച് ജനവരി അഞ്ച് വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം പിരിഞ്ഞു. സമ്മേളനം എപ്പോള്‍ വിളിച്ചുചേര്‍ക്കേണമെന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ നിയമസഭാ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ 25ന് മന്ത്രിസഭാ സമ്മേളനം ചേരാനാകുമോയെന്നു തീരുമാനിക്കാന്‍ ഗവര്‍ണര്‍, സ്പീക്കര്‍ എന്നിവരുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 26ന് സ്വിറ്റ്സര്‍ലണ്ടിന്‍ പങ്കെടുക്കുന്ന ലോകസാമ്പത്തിക സമ്മേളത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പുറപ്പെടുന്നതിനാല്‍ ഇതിനു മുന്‍പേ സമ്മേളനം ആരംഭിക്കാനാകുമോയെന്നാണ് തീരുമാനിക്കേണ്ടത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങി ഫിബ്രവരി 20ന് അവസാനിപ്പിക്കാനാണ് സാധ്യത. ഫിബ്രവരി രണ്ടാംവാരമായിരിക്കും ബജറ്റ് അവതരണം. സമ്പൂര്‍ണ ബജറ്റല്ല, വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കും ഇത്തവണത്തെ ബജറ്റ്. ഇത്തവണത്തെ നിയമസഭാ സമ്മേളത്തില്‍ ഗുണ്ടാനിയമം പാസാക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഭൂരിഭാഗം എംഎല്‍എമാര്‍ക്കും സമ്മേളനം നീട്ടുന്നതിനോട് യോജിപ്പില്ല.












Click it and Unblock the Notifications