പിറവം പള്ളിയില്‍ സംഘര്‍ഷം
കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയില്‍ ജനവരി അഞ്ച് വ്യാഴാഴ്ച യാക്കോബായ, ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നേരിയ സംഘര്‍ഷമുണ്ടായി. ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്യാസനോസ് പള്ളിയിലെത്തിയപ്പോള്‍ യാക്കോബായ സഭാംഗങ്ങള്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ചില വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. പൊലീസ് എത്തിയതോടെയാണ് സ്ഥിതിഗതി ശാന്തമായത്. അധികൃതര്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി.
പത്തുമണിയോടെ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത പള്ളി വിട്ടു. മെത്രാപ്പൊലീത്ത പള്ളിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ യാക്കോബായ അംഗങ്ങള്‍ പ്രകടനം നടത്തി. ഇത് വീണ്ടും സംഘര്‍ഷമുണ്ടാക്കിയെങ്കിലും പൊലീസ് ഇടപെട്ട് വീണ്ടും രംഗം ശാന്തമാക്കി.
ഇരു വിഭാഗം മെത്രാപ്പൊലീത്തമാരും ഈ പള്ളിയില്‍ പ്രവേശിക്കരുതെന്നതാണ് നിലവിലുള്ള ധാരണ. എന്നാല്‍ യാക്കോബായ വിഭാഗം മെത്രാപ്പൊലീത്തമാര്‍ രണ്ട് ദിവസം ഇവിടത്തെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് വിഭാഗവും രംഗത്തെത്തിയത്.