കോള കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കി
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്ക് പെരുമാട്ടി പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കി. മൂന്നു മാസത്തേക്കാണ് ലൈസന്‍സ് പുതുക്കിയത്.
ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്ത് 17 നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂഗര്‍ഭജലം എടുക്കരുത് എന്നാണ് പ്രധാന നിബന്ധന.
ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ജൂണ്‍ ഒന്നിന് ഹൈക്കോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പെരുമാട്ടി പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നെങ്കിലും പഞ്ചായത്തിന്റെ നിബന്ധനകള്‍ കാരണം കോള ഫാക്ടറിക്ക് പ്രവര്‍ത്തിക്കാനായില്ല. ഹൈക്കോടതിയെ വീണ്ടും സമീപിച്ച കോള ഫാക്ടറിക്ക് അനുകൂലമായി വിധിയുണ്ടായതാണ് ഇപ്പോള്‍ വീണ്ടും ലൈസന്‍സ് പുതുക്കി നല്‍കാന്‍ കാരണം. എന്നാല്‍ നേരത്തെ ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ ഇപ്പോഴും പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications