അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൂട്ടിമുട്ടി 25 പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു.
എടപ്പാള്‍-കുറ്റിപ്പുറം ദേശീയപാതയില്‍ ജനവരി അഞ്ച് വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. ശബരിമലയില്‍ നിന്ന് ചേളാരിയിലേക്ക് പോകുകയായിരുന്ന മിനിബസും കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന ടാറ്റാസുമോയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications