ഡിഐസിക്ക് കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട: മുരളി
കൊല്ലം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയത്തില്‍ ഡിഐസിയുടെ പങ്ക് പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും അംഗീകരിച്ചതാണെന്നും അതിനപ്പുറം ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
ജനവരി അഞ്ച് വ്യാഴാഴ്ച കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളി.
ഡിഐസിയെ എല്‍ഡിഎഫിലെടുക്കില്ലെന്ന സാഹചര്യം വന്നാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കും. എല്‍ഡിഎഫില്‍ ആരുടെയും സ്ഥാനമാനങ്ങള്‍ തട്ടിക്കളയാന്‍ ഞങ്ങളില്ല. കോണ്‍ഗ്രസിലേക്ക് ഇനി മടക്കയാത്രയില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications