Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി രാമചന്ദ്രനെ പുറത്താക്കണം: പിണറായി

കല്‍പ്പറ്റ: ലോകായുക്ത അഴിമതിക്കാരനെന്ന് കണ്ടെത്തിയ ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

തന്നെ പുറത്താക്കുമെന്ന് കണ്ട് മുന്‍കൂറായി രാജി നല്‍കിയ മന്ത്രിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി നോക്കുന്നത്. അഴിമതിക്കാരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് പിണറായി പറഞ്ഞു. കേരള മാര്‍ച്ചുമായെത്തിയ പിണറായി ജനവരി അഞ്ച് വ്യാഴാഴ്ച കല്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മന്ത്രി രാമചന്ദ്രനെ പുറത്താക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. ഏതെങ്കിലും ജുഡീഷ്യല്‍ സംവിധാനം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച മന്ത്രിക്കു പകരം പുതിയ മന്ത്രി വന്ന ദിവസം തന്നെയാണ് ഹൈക്കോടതിക്കു തുല്യമായ സ്ഥാപനമായ ലോകായുക്തയില്‍ നിന്ന് മറ്റൊരു മന്ത്രിക്കെതിരെ പരാമര്‍ശം വന്നത്.

വയനാട്ടിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ രാമചന്ദ്രന്‍മാസ്റര്‍ക്കായിട്ടില്ല. വയനാട്ടിലെ ആശുപത്രികളെല്ലാം ശോചനീയാവസ്ഥയിലാണ് - പിണറായി പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളിയാലെ വയനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ. ഇക്കാര്യം ഇനി അധികാരത്തില്‍ വരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കും- പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+