പിറവം പള്ളിപ്രശ്നം: തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് മെത്രാപ്പൊലീത്ത
പിറവം: പിറവം വലിയ പള്ളിയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അപായപ്പെടുത്തുവാന്‍ യാക്കോബായ വിഭാഗം ശ്രമിച്ചുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ അത്തനാസിയോസ് ആരോപിച്ചു. വാര്‍ത്താസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തനിക്ക് പളളിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പള്ളിയില്‍ നിന്നും തിരിച്ചുപോന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മെത്രാപ്പോലീത്തയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നുള്ള ആരോപണം പിറവം വലിയ പള്ളി ഭരണസമിതി നിഷേധിച്ചു. പളളിയില്‍ കടക്കാതിരിക്കാനുളള ബാരിക്കേഡുകള്‍ തകര്‍ത്താണ് മെത്രാപ്പോലീത്ത പളളിയില്‍ കയറിയതെന്നും അദ്ദേഹത്തിന് നിയമാനുസൃതം പള്ളിയില്‍ കയറാന്‍ അനുവാദമില്ലെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications