പദ്ധതികള്‍ ജനങ്ങളിലെത്തിക്കും: സുജനപാല്‍
തിരുവനന്തപുരം: ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ കാലതാമസമില്ലാതെ ജനങ്ങളിലെത്തിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.സുജനപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നിലുളള സമയപരിമിതിയെക്കുറിച്ച് താന്‍ ബോധവാനാണ്. അഞ്ചുവര്‍ഷങ്ങള്‍ കൊണ്ടുചെയ്യേണ്ട കാര്യങ്ങളാണ് അഞ്ചുമാസം കൊണ്ട് ചെയ്തുതീര്‍ക്കേണ്ടത്.
വനസംരക്ഷണത്തിനും മൃഗസംരക്ഷണത്തിനുമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കും. വനസംരക്ഷണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈക്കൊണ്ടിരുന്ന വിധത്തിലുളള കര്‍ശന തീരുമാനങ്ങള്‍ പിന്‍തുടരും.
പരിസ്ഥിതി പ്രശ്നമുണ്ടാക്കാതെ കൊക്കക്കോള കമ്പനി പ്രവര്‍ത്തികുന്നതില്‍ എതിര്‍പ്പില്ലെന്നും പഞ്ചായത്തും കമ്പനിയും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സുജനപാല്‍ അറിയിച്ചു.












Click it and Unblock the Notifications