ബംഗ്ലാദേശില്‍ പൊലീസ് വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ ജനക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. 50ളം പേര്‍ക്ക് പരിക്കേറ്റു.
ബംഗ്ലാദേശിലെ വൈദ്യുതിക്ഷാമത്തില്‍ പ്രതിഷേധിച്ച് ഒരു വൈദ്യുതഓഫിസ് ഉപരോധിച്ച ജനങ്ങള്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ധാക്കയില്‍ നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള സിപ്ഗഞ്ച് ഗ്രാമത്തിലാണ് ജനവരി നാല് ബുധനാഴ്ച വെടിവയ്പുണ്ടായത്.
ജനക്കൂട്ടം അക്രമാസക്തരായതിനെ തുടര്‍ന്നാണ് വെടിവയ്ക്കേണ്ടിവന്നതെന്ന് പൊലീസ് അറിയിച്ചു. വൈദ്യുതിക്ഷാമം പരിഹരിക്കുക, നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനങ്ങള്‍ ഓഫീസ് ഉപരോധിച്ചത്.












Click it and Unblock the Notifications