ഇറാഖില്‍ പള്ളിക്കു സമീപം സ്ഫോടനം: 40 പേര്‍ മരിച്ചു
കര്‍ബല: തെക്കന്‍ ബാഗ്ദാദില്‍ ഷിയകളുടെ പള്ളിക്കു സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിലെ മധ്യ കര്‍ബലയില്‍ ഇമാം ഹുസൈന്‍ പള്ളിക്ക് സമീപമാണ് ജനവരി അഞ്ച് വ്യാഴാഴ്ച സ്ഫോടനമുണ്ടായത്. 11 ഇറാന്‍കാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
കര്‍ബലയില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ചൊവ്വാഴ്ച ഇവിടെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications