ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നില ഗുരുതരം
ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനാക്കി. 77കാരാനായ ഷാരോണിന്റെ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അബോധാവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവവുണ്ടായിട്ടുണ്ട്.
സുഖമില്ലെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ അദ്ദേഹത്തിനുണ്ടാകുന്ന രണ്ടാമത്തെ ആഘാതമാണിത്.
ഹൃദയത്തിലെ ദ്വാരമടക്കാനുള്ള ശസ്ത്രക്രിയക്ക് ജനവരി അഞ്ച് വ്യാഴാഴ്ച അദ്ദേഹം വിധേയനാകാനിരിക്കുകയായിരുന്നു.
സുഖമില്ലാത്തതിനെ തുടര്‍ന്ന് ഷാരോണ്‍ പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ ഉപപ്രധാനമന്ത്രിയായ യഹൂദ് ഓള്‍മെര്‍ട്ടിന് കൈമാറിയിരിക്കുകയാണ്.












Click it and Unblock the Notifications