ജിന്ന പ്രസ്താവനയില്‍ ഖേദമില്ല: അദ്വാനി
ദില്ലി: പാകിസ്ഥാനില്‍ വച്ച് മുഹമ്മദാലി ജിന്നയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദമില്ലെന്ന് സ്ഥാനമൊഴിഞ്ഞ ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി പറഞ്ഞു.
പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ശേഷം താന്‍ തന്റെ രാജി പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്.
തനിക്കും ആര്‍എസ്എസിനും ഇടയില്‍ ചെറിയ ആശയവിനിമയ പ്രശ്നമുണ്ട്. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ആര്‍എസ്എസ് സ്വാധീനമില്ലാതെ ബിജെപിക്ക് ഒരു തീരുമാനവും എടുക്കാനാവില്ലെന്നാണ്.
എന്നാല്‍ ഭൂരിഭാഗം തീരുമാനങ്ങളും ബിജെപി തനിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഇത് ചെയ്യണം അത് ചെയ്യരുത് എന്നിങ്ങനെയുള്ള യാതൊരു നിര്‍ദേശങ്ങളും ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നുണ്ടാകാറില്ല.
പാകിസ്ഥാനില്‍ വച്ചുതന്നെ രാജിക്കത്ത് തയ്യാറാക്കിയിരുന്നെങ്കിലും താന്‍ രാജി പിന്‍വലിച്ചത് പാര്‍ട്ടിയുടെ കൂട്ടായ ആവശ്യപ്രകാരമാണ്. അതു ചെയ്യേണ്ടിയിരുന്നില്ല. രാജി പിന്‍വലിച്ചത് തെറ്റായിപ്പോയി. പാര്‍ട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുക്കാതിരിക്കുകയായിരുന്നു തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കാര്യം. രണ്ടാമത്തെ നല്ല കാര്യം രാജി പിന്‍വലിക്കാതിരിക്കുകയെന്നതുമായിരുന്നു.
പാകിസ്ഥാനില്‍ നടത്തിയ പ്രസ്താവനയില്‍ താന്‍ ഖേദിക്കുന്നില്ല. ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നയാളാണ് താന്‍. എന്നാല്‍ താന്‍ ഇസ്ലാം വിരുദ്ധനോ പാക് വിരുദ്ധനോ അല്ലെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications