ദില്ലിയിലെ അക്ബര്‍ ഹൗസില്‍ തീപിടുത്തം
ദില്ലി: ദില്ലിയിലെ അക്ബര്‍ ഹൗസില്‍ തീപിടുത്തമുണ്ടായി. ജനവരി ആറ് വെള്ളിയാഴ്ച രാവിലെ 10.15നാണ് ചാണക്യപുരിയിലെ അക്ബര്‍ ഹൗസില്‍ തീപിടുത്തമുണ്ടായത്. ബഹുനിലക്കെട്ടിടത്തിന്റെ അഞ്ചാംനിലയിലാണ് തീപിടിച്ചത്.
ഇതെത്തുടര്‍ന്ന് ഇവിടുള്ളവരെ ഒഴിപ്പിച്ചു. തീപിടുത്തത്തിനുളള കാരണം അറിവായിട്ടില്ല. തീപിടിച്ചതിനെ തുടര്‍ന്ന് ഇരുപതോളം ഫയര്‍ എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
പ്രവാസികാര്യവകുപ്പുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ അക്ബര്‍ ഹൗസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications