കേന്ദ്രം ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കാനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവ് വരുത്താനാണ് തീരുമാനം.
ദാരിദ്യ്രരേഖക്ക് മുകളിലുള്ളവര്‍ക്ക് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് 20 കിലോഗ്രാമായും ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ അളവ് 30 കിലോഗ്രാമായുമാണ് കുറച്ചിരിക്കുന്നത്. നിലവില്‍ ഇത് യഥാക്രമം30ഉം 35 ഉം കിലോ ആണ്.
ഭക്ഷ്യധാന്യങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഒരു കിലോ അരിക്ക് 8.30 രൂപയാണ് ഇപ്പോഴുള്ള വില. ഇത് 9.15 രൂപയാക്കി ഉയര്‍ത്തി. ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോയ്ക്ക് മൂന്നു രൂപ നിരക്കില്‍ അരി തുടര്‍ന്നും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഭക്ഷ്യസബ്സിഡി 4524 കോടി രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ജനവരി ആറ് വെള്ളിയാഴ്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.












Click it and Unblock the Notifications