Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ദേശവിരുദ്ധം: സ്വാമി രാംദേവ്

നാസിക്: സിപിഎം ദേശവിരുദ്ധമാണെന്ന് സ്വാമി രാംദേവ് ആരോപിച്ചു. ഇന്ത്യന്‍ സംസ്കാരത്തേയും ആയുര്‍വേദത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മേല്‍നോട്ടത്തിലുള്ള ദിവ്യയോഗ ഫാര്‍മസി ഒരു കാരുണ്യപ്രവര്‍ത്തന സ്ഥാപനമാണ്. മിതമായ നിരക്കില്‍ പാവപ്പെട്ടവര്‍ക്ക് ഔഷധങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. താന്‍ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശമുണ്ടെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ സംഭവത്തെ പററി എതു വിധത്തിലുളള അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും രാംദേവ് പറഞ്ഞു.

വൃന്ദ കാരാട്ടിന്റെ പ്രസ്താവനയെ തുടര്‍ന്ന് ജനവരി അഞ്ച് വ്യാഴാഴ്ച സിപിഎം കേന്ദ്രകമ്മറ്റി ഓഫീസിന് മുന്നില്‍ രാംദേവിന്റെ ശിഷ്യരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+