കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബു സലീം ഡ്രൈവര്‍ മാത്രമായിരുന്നുവെന്ന് വക്കീല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മുംബൈ സ്ഫോടനക്കേസിലുള്‍പ്പെട്ട അധോലോകനേതാവ് അബു സലീം ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ വീട്ടിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ മാത്രമായിരുന്നുവെന്നും വാഹനത്തിനുള്ളില്‍ എന്തായിരുന്നുവെന്ന് സലീമിന് അറിയില്ലായിരുന്നുവെന്നും സലീമിന്റെ അഭിഭാഷകന്‍ അശോക് സരാവ്ജി പറഞ്ഞു. ഒരു ടിവി ചാനലിനോടാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.

വാനിലുള്ളില്‍ ആയുധങ്ങളോ മറ്റെന്തെങ്കിലുമായിരുന്നുവോയെന്ന് തനിക്കറിയില്ലായിരുന്നെന്നാണ് സലീമിന്റെ മൊഴി. മുംബൈയിലെ ബിവാന്ദിയില്‍ എവിടെയെങ്കിലും വാഹനം കൊണ്ടിടാനായിരുന്നു സലീമിന് ലഭിച്ച നിര്‍ദേശം. അതനുസരിച്ച് സഞ്ജയ് ദത്തിന്റെ വീട്ടില്‍ സലീം വാഹനം കൊണ്ടുചെന്ന് ഇടുകയായിരുന്നു.

മുംബൈയിലായിരിക്കവെ ഒരു ഡ്രൈവറുടെ പണി മാത്രമാണ് സലിം ചെയ്തതെന്നും വക്കീല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X