ഫോണ്‍ ചോര്‍ത്തല്‍: ഒരാള്‍ കൂടി പിടിയില്‍
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ദില്ലി പൊലീസ് അറസ്റ് ചെയ്തു.
ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന ഭൂപേന്ദ്ര എന്നയാളുടെ കൂട്ടാളിയാണ് പിടിയിലായത്. സംഭവത്തില്‍ ഭൂപേന്ദ്രയെ ഡിസംബര്‍ 30ന് അറസ്റു ചെയ്തിരുന്നു. ഭൂപേന്ദ്രയെ സഹായിച്ചതിന് റിലയന്‍സ് ഇന്‍ഫോകോം ഉദ്യോഗസ്ഥനായ കുല്‍ദീപ് സിംഗിനെ ജനുവരി രണ്ടിന് അറസ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.
മെട്രോ ഇന്റലിജന്‍സ് എന്ന ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന ഭൂപേന്ദ്രയാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് തട്ടിപ്പുകേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അമര്‍ സിംഗിന്റെയും മറ്റ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടേയും ഫോണ്‍ ചോരുന്നതായി ആരോപണമുന്നയിച്ചിരുന്നു.












Click it and Unblock the Notifications