കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെന്നല കര്‍ണാടക ഗവര്‍ണറാവും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കേരളത്തിലെ മുന്‍ പിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ കര്‍ണാടക ഗവര്‍ണറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ധരംസിംഗ് ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ ഈ തീരുമാനം പ്രഖ്യാപിക്കും.

തെന്നലയെ പുതിയ ഗവര്‍ണറാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജനവരി 18ന് തുടങ്ങാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ടി.എന്‍.ചതുര്‍വേദിക്ക് പകരമാണ് തെന്നല ബാലകൃഷ്ണപിള്ളയെ ഗവര്‍ണറാക്കുന്നത്. ചതുര്‍വേദിയുടെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹത്തെ നീക്കുന്നത്.

കോണ്‍ഗ്രസ്-ജനതാദള്‍ ബന്ധം വഷളായ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് ഇപ്പോഴത്ത സൂചന. പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി ദേവഗൗഡ ജനവരി അഞ്ച് വ്യാഴാഴ്ച ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X