Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുട്ടിക്കൊല: 15ന് മുമ്പ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ അന്വേഷണം ഏതുഘട്ടത്തിലെത്തിയെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ജനവരി 15ന് മുമ്പ് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് മാസം തോറും ജീവനാംശം നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റിസ് കെ.ആര്‍.ഉദയഭാനുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെ പ്രഭാവതിയമ്മ നല്‍കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പേരില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിച്ചതു വഴി പ്രതികള്‍ക്കു ജാമ്യം കിട്ടുന്നതിന് സാഹചര്യമൊരുക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമെന്നാണ് പ്രഭാവതിയമ്മയുടെ ആവശ്യം. ഇടയ്ക്കിടെ പൊലീസിന്റെ റിപ്പോര്‍ട്ട് വരുത്തി അന്വേഷണം വിലയിരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+