അമ്മയുടെയും മക്കളുടെയും മൃതദേഹം കുളത്തില്‍ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് വിളയംകോടിനടുത്ത കാട്ടാംപാക്കിലെ ഒരു കുളത്തില്‍ അമ്മയുടേയും മൂന്നുമക്കളുടേയും മൃതദേഹം കണ്ടെത്തി.
വിളയംകോട് സ്വദേശി സജിയുടെ ഭാര്യ സരസ്വതി, മക്കളായ അമല്‍, അച്ചു, അമ്മു എന്നിവരുടെ മൃതദേഹങ്ങളാണ് ഇവരുടെ വീട്ടിനടുത്ത കുളത്തില്‍ കണ്ടെത്തിയത്.
ജനവരി അഞ്ച് വ്യാഴാഴ്ച രാത്രി ഒന്‍പതുമണി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തുള്ള ഇട്ടന്‍ പറമ്പില്‍ ഷാജി എന്നയാളുടെ പറമ്പിലെ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരണം നടന്നത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications