ഹൈദരാലിയുടെ മൃതദേഹം കബറടക്കി
തൃശൂര്‍: കാറപകടത്തില്‍ മരിച്ച കഥകളി സംഗീതജ്ഞന്‍ ഹൈദരാലിയുടെ മൃതദേഹം കബറടക്കി. വടക്കാഞ്ചേരി ജുമാ മസ്ജിദിലാണ് ജനവരി ആറ് വെളളിയാഴ്ച ഹൈദരാലിയുടെ സംസ്കാരം നടന്നത്.
പൂര്‍ണ പൊലീസ് ബഹുമതികളോടെയാണ് കബറടക്കം നടന്നത്. സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഹൈദരാലിക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഹൈദരാലിയുടെ മരണത്തില്‍ അനുശോചിച്ച് വടക്കാഞ്ചേരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. കേരളകലാമണ്ഡലത്തിന് വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച തൃശൂരില്‍ ഹൈദരാലി സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിച്ചിരുന്നു.












Click it and Unblock the Notifications