സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കുറച്ചു. ജനവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് താരിഫ് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
എല്ലാ ഗാര്‍ഹിക ഉപയോക്താക്കളുടെയും എല്‍ടി സെവന്‍, എ, ബി വിഭാഗങ്ങളില്‍ പെടുന്ന വാണിജ്യ ഉപയോക്താക്കളുടെയും വൈദ്യുതി നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.
എത്ര ഇളവ് ലഭിച്ചെന്ന് പെട്ടെന്നു മനസിലാക്കാന്‍ വേണ്ടി ഓരോ ഉപയോക്താവിന്റെയും ബില്ലില്‍ ഇളവ് എത്രയെന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. റഗുലേറ്റി കമ്മിഷന്റെ ഉത്തരവ് വൈദ്യുതി ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും കൈമാറി.
വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിലൂടെ വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന 10 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ നികത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നിരക്ക് കുറച്ച് കമ്മിഷന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച കത്ത് ഊര്‍ജവകുപ്പിന്റെ ചുമത വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് ബുധനാഴ്ച കമ്മിഷന് കൈമാറിയിരുന്നു.












Click it and Unblock the Notifications