വനംവകുപ്പിലെ നടപടികള്‍ സുതാര്യമാക്കും: സുജനപാല്‍
കോഴിക്കോട്: വനംവകുപ്പിലെ എല്ലാ നടപടികളും സുതാര്യമാക്കി വകുപ്പിന് പുതിയ മുഖം നല്‍കുമെന്ന് വനംമന്ത്രി എ.സുജനപാല്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്കറിയാന്‍ സാധിക്കുന്ന നടപടികള്‍ സ്വീകരിക്കും. വകുപ്പിന് പുതിയൊരു മുഖം നല്‍കാനായിരിക്കും തന്റെ ശ്രമം. സര്‍ക്കാര്‍ എടുക്കുന്ന എല്ല തീരുമാനങ്ങളെപ്പറ്റിയും ജനങ്ങളെ അറിയിക്കും.
വനംവകുപ്പിന് ഇപ്പോള്‍ ധാരാളം അപര്യാപ്തതകളുണ്ടെന്നും അവ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സുജനപാല്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് എം.വീരാന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications