അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ മൂന്നു പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇടുക്കി, ഇടമലയാര്‍, കല്ലട അണക്കെട്ടുകളിലാണ് വ്യത്യാസമുണ്ടായിരിക്കുന്നത്.
ഇടുക്കിയില്‍ ജലനിരപ്പ് 2391.30 അടിയില്‍ നിന്ന് 2389.65 ആയി കുറഞ്ഞു. ഇടമലയാറിലെ ജലനിരപ്പ് 527.20ല്‍ നിന്നും 525.25ഉം കല്ലടയിലേത് 379.59ല്‍ നിന്നും 378.58 ആയും കുറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടുക്കിയില്‍ 27.27 അടിയും ഇടമലയാറില്‍ 23.92 അടിയും കല്ലടയില്‍ 10.59 അടിയും ജലനിരപ്പ് ഉയര്‍ന്നതായി ജലവിഭവകമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications