മെക്ക ദുരന്തം: മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും
ദുബായ്: മെക്കയില്‍ കെട്ടിടം തകര്‍ന്ന് പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ജമ്മു കശ്മീര്‍ സ്വദേശി മുഹമ്മദ് രാജബ് റാത്തറാണ് മരിച്ചത്.
തകര്‍ന്ന കെട്ടിടത്തിന് സമീപം ഒരു സുഹൃത്തിനൊപ്പം രാജബ് റാത്തര്‍ ഷോപ്പിംഗ് നടത്തുമ്പോഴാണ് അപകടമുണ്ടായത്. സുഹൃത്ത് രക്ഷപ്പെട്ടെങ്കിലും റാത്തറിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രാദേശിക സമയം 10.30നാണ്(ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണി) റാത്തര്‍ മരിച്ചത്.












Click it and Unblock the Notifications