ഹുറിയത് സംഘം മുഷറഫുമായി ചര്‍ച്ച നടത്തി
ഇസ്ലാമാബാദ്: മിര്‍വാസിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് സംഘം പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ചര്‍ച്ച നടത്തി. ജനവരി അഞ്ച് വ്യാഴാഴ്ച രാത്രിയാണ് സംഘം ചര്‍ച്ച നടത്തിയത്. മുന്‍കൂട്ടി തീരുമാനിക്കാതെ നടന്ന ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു.
ചര്‍ച്ചയില്‍ കശ്മീരിന് സ്വയംഭരണാധികാരം നല്‍കുന്നത് സംബന്ധിച്ചും അവിടെ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചും ഹുറീയത് സംഘം മുഷറഫിനെ ധരിപ്പിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
ഫാറൂഖിന് പുറമെ അബ്ദുള്‍ ഗാനി ഭട്ട്, ബിലാല്‍ ഗാനി ലോണ്‍ എന്നിവരും മൂന്നംഗസംഘത്തിലുണ്ട്. ഹുറിയത് സംഘം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മുന്നില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications