പാകിസ്ഥാനില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
പേഷ്വാര്‍: പാകിസ്ഥാനില്‍ മണ്ണിടിഞ്ഞ് ബസിനു മുകളില്‍ വീണ്ട് ഒരു യാത്രക്കാരന്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു.
ജനവരി അഞ്ച് വ്യാഴാഴ്ച രാത്രിയാണ് കോഹിസ്ഥാനിലെ മലമ്പ്രദേശത്ത് അപകടമുണ്ടായത്. ആകെ 39 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പതു പേര്‍ ഇപ്പോഴും ബസിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ എത്ര പേര്‍ ജീവനോടുണ്ടെന്ന് ആശങ്കയുണ്ടെന്ന് പൊലീസ് പറഞ്ഞു.
മരിച്ചയാളെയും പരിക്കേററവരെയും ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് നീക്കി.കഴിഞ്ഞയാഴ്ചയുണ്ടായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.












Click it and Unblock the Notifications