ലങ്കയില്‍ സൈന്യത്തിന് നേരെ ആക്രമണം
കൊളംബോ: ശ്രീലങ്കയില്‍ തമിഴ്പുലികളെന്ന് സംശയിക്കുന്നവര്‍ സൈന്യത്തിനു നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
ജനവരി അഞ്ച് വ്യാഴാഴ്ച രാത്രിയാണ് വടക്കുകിഴക്കന്‍ മേഖലയായ ട്രിങ്കോമാലിയിലെ സൈനികരുടെ മൂന്ന് യൂണിറ്റിന് നേരെ ഒരു മണിക്കൂറിനുള്ളില്‍ ആക്രമണം നടന്നത്.
ട്രിങ്കോമാലിയില്‍ വ്യാഴാഴ്ച ഈയാഴ്ച ആദ്യം കൊല്ലപ്പെട്ട മൂന്ന് തമിഴ്പുലികളുടെ സംസ്കാരത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.
തമിഴ്പുലികള്‍ സൈന്യത്തിന് നേരെ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്നാണ് സൈന്യം അറിയിച്ചത്. എന്നാല്‍ തങ്ങളുടെ ആളുകളെ സൈന്യമാണ് ആക്രമിച്ചതെന്നാണ് പുലികളുടെ വാദം.












Click it and Unblock the Notifications