നേപ്പാളില്‍ മാവോയിസ്റ് ആക്രമണങ്ങളില്‍ മൂന്നുപേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ മാവോയിസ്റുകള്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്നു പൊലീസുകാര്‍ മരിച്ചു. ഒരു ഇന്ത്യാക്കാരനടക്കം 10 പേര്‍ക്ക് പരിക്കേറ്റു.
കാഠ്മണ്ഡുവിലെ നേപ്പാള്‍ഗുഞ്ജ് വിമാനത്താവളത്തിലേക്കുളള ദേശീയപാതയിലെ ചെക്ക്പോസ്റില്‍ ജനവരി അഞ്ച് വ്യാഴാഴ്ച മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തിലാണ് മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. നേപ്പാളില്‍ പലയിടത്തായുണ്ടായ മറ്റ് മാവോയിസ്റ് ആക്രമണങ്ങളിലാണ് എട്ടുപേര്‍ക്ക് പരിക്കേറ്റത്.
പൊക്കാറയില്‍ മൂന്ന് റോയല്‍ നേപ്പാളി പൊലീസുകാര്‍ക്കും ഒരു ഇന്ത്യാക്കാരനും മാവോയിസ്റുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റു. സുരക്ഷാസൈനികരെ ലക്ഷ്യം വച്ച് ഒരു സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ബീഹാര്‍ സ്വദേശിയായ ജയ്നാരായണന്‍ ഖുശ്വയാണ് പരിക്കേറ്റ ഇന്ത്യക്കാരന്‍.
ചമന്‍ചൗക്കില്‍ മാവോയിസ്റുകള്‍ ഒരു ചെക്ക്പോസ്റ് ആക്രമിച്ചതിനെ തുടര്‍ന്നാണ് രണ്ടുപൊലീസുകാര്‍ക്കും ഒരു തദ്ദേശീയനും പരിക്കേറ്റത്.
പാല്‍പയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേററു.












Click it and Unblock the Notifications