മെക്കയില്‍ കെട്ടിടം തകര്‍ന്ന് 20 പേര്‍ മരിച്ചു
മെക്ക: മെക്കയില്‍ എട്ടുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചതായി സൗദി അറേബ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മലപ്പുറം സ്വദേശിയായ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഷോപ്പുകളും റസ്റോറന്റുകളും ഹാജിമാര്‍ക്ക് താമസിക്കാനായുള്ള ഹോസ്റലും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹറം പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ പോകുമ്പോഴാണ് ഗറം മേഖലയിലെ പള്ളി തകര്‍ന്നുവീണത്.
മരിച്ചവരില്‍ 11 പുരുഷന്‍മാരും എട്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു മൃതദേഹം തിരിച്ചറിയാനായിട്ടില്ല. മരിച്ചവരില്‍ മിക്കവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
മലപ്പുറം സ്വദേശി പാത്തുമ്മ ഹജ്ജുമ്മയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരുടെ പല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ റോഡിലൂടെ പോകുകയായിരുന്നു ഇവര്‍.












Click it and Unblock the Notifications