പാകിസ്ഥാനില്‍ ടെന്റിന് തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു
മുസാഫറാബാദ്: പാകിസ്ഥാനില്‍ ഭൂചലനത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ താമസിച്ചിരുന്ന ഒരു താല്‍ക്കാലിക ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
ജനവരി ആറ് വെള്ളിയാഴ്ച മുസാഫറബാദില്‍ നിന്നും 16 കിലോമീററര്‍ അകലെയുളള ഗജോതുര്‍ക്കയെന്ന് ഗ്രമത്തിലാണ് സംഭവമുണ്ടായത്. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ടെന്റിനുള്ളില്‍ തീകൂട്ടിയതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പെട്ട കുട്ടികള്‍ രണ്ടു വയസിനും ആറു വയസിനും ഇടയില്‍ പ്രായമുളളവരാണ്. പൊള്ളലേറ്റവരില്‍ 75വയസുളള ഒരാളും ഉള്‍പ്പെടുന്നു.
ഡിസംബറില്‍ ഇതുപോലുള്ള രണ്ടു ടെന്റുകള്‍ക്ക് തീപിടിച്ച് 15 പേര്‍ മരിച്ചിരുന്നു.ഒക്ടോബര്‍ എട്ടിനുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ 30 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്.












Click it and Unblock the Notifications