ഏരിയല്‍ ഷാരോണിന് വീണ്ടും ശസ്ത്രക്രിയ
ജറുസലേം: തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി.
സ്കാന്‍ ചെയ്തപ്പോഴാണ് ഷാരോണിന്റെ തലച്ചോറില്‍ രക്തസ്രാവമുള്ളതായി കണ്ടെത്തിയത്. തലച്ചോറില്‍ ആഘാതമേറ്റതിനെ തുടര്‍ന്ന് ഷാരോണിന്റെ ശരീരം തളരാനും സംസാരശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഒരു സംഘം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ഷാരോണിന് തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് അദ്ദേഹത്തോടടുത്ത ചില വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഷാരോണിന്റെ അഭാവത്തില്‍ ഉപപ്രധാനമന്ത്രി യഹൂദ് ഓള്‍മെര്‍ട്ടാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത്.












Click it and Unblock the Notifications