Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നു ആന്റണി മാത്രം

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എഐസിസി പുന:സംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് എ.കെ.ആന്റണിയെ മാത്രമാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നത്.

കേരളത്തിന്റെ ചുമതല പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ വീരപ്പ മൊയ്ലിക്ക് നല്‍കി. നേരത്തെ ഇത് അഹമ്മദ് പട്ടേലിനായിരുന്നു. വോള്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ മുന്‍ വിദേശകാര്യമന്ത്രി നട് വര്‍ സിങിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

നാല് പുതുമുഖങ്ങളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.കെ.ഹരിപ്രസാദ്, വി.നാരായണസ്വാമി, ഊര്‍മിളാ സിംഗ്, സെയ്ഫുദ്ദീന്‍ സോസ് എന്നിവരാണ് ഇവര്‍. മലയാളികളായ ടോം വടക്കന്‍, രഞ്ജി തോമസ് എന്നിവരെ വീണ്ടും എഐസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷനായ രമേശ് ചെന്നിത്തലയ്ക്കും പ്രവര്‍ത്തക സമിതിയിലെ സ്ഥാനം നഷ്ടമായി. കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ സാഹചര്യത്തിലാണിതെന്ന് എ.ഐ.സി.സി നേതാക്കള്‍ വിശദീകരിച്ചു.

14 സ്ഥിരാംഗങ്ങളെയും 15 പ്രത്യേക ക്ഷണിതാക്കളെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 ജനറല്‍ സെക്രട്ടറിമാരും 32 സെക്രട്ടറിമാരും ഉണ്ട്. മോത്തിലാല്‍ വോറയാണ് ട്രഷറര്‍. അഹമ്മദ് പട്ടേള്‍ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടര്‍ന്നും പ്രവര്‍ത്തിക്കും. അംബികാ സോണി മാധ്യമ വക്താവായി തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+