ആന്ധ്രയില്‍ ഏറ്റുമുട്ടലില്‍ നക്സല്‍ കൊല്ലപ്പെട്ടു
മേദക്: ആന്ധ്രയില്‍ പ്രത്യേക പൊലീസ് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു.
മേദകിലെ വെല്‍ദുര്‍തിയില്‍ ഹസ്തല്‍പുര്‍ വനത്തില്‍ ജനവരി ആറ് വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം ഒരു നക്സല്‍ സംഘത്തെ കണ്ടെത്തുകയും അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇതനുസരിക്കാതെ പൊലീസിന് നേരെ സംഘം വെടിവയ്പു തുടങ്ങി. പൊലീസ് തിരിച്ചുനടത്തിയ വെടിവയ്പിലാണ് നക്സലൈറ്റുകാരന്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications