തിരഞ്ഞെടുപ്പ് ചെലവ്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു
ദില്ലി: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രമന്ത്രിസഭയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു. ഫിബ്രവരി 15നാണ് യോഗം.
ജനവരി 31നകം കേന്ദ്രത്തിന്റെ നിര്‍ദേശത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ധനശക്തിയുടെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 2005 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച ഇന്ദ്രജിത്ത് ഗുപ്ത കമ്മിഷന്റെ നിര്‍ദേശം അംഗീകരിച്ച കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം ആരായാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.
സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ചില സൗകര്യങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം. സ്ഥാനാര്‍ഥികള്‍ക്ക് സൗജന്യമായി താമസസൗകര്യവും വാടയില്ലാത്ത ടെലഫോണും സൗജന്യ കോളുകളും നിശ്ചിത അളവില്‍ വാഹന ഇന്ധനവും കടലാസുകളും തപാല്‍ സ്റാമ്പുകളും നല്‍കുക എന്നതാണ് നിര്‍ദേശം. സ്ഥാനാര്‍ഥികള്‍ക്ക് ഉച്ചഭാഷിണിയും ലഭിക്കും. വോട്ടെടുപ്പ് ദിവസം ബൂത്ത് ഏജന്റുമാര്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications