ഐഐഎസ്സി ആക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തും: ധരംസിംഗ്
ബാംഗ്ലൂര്‍: ഡിസംബര്‍ 28ന് നടന്ന ഐഐഎസ്സി ആക്രമണത്തിനു പിന്നിലുളളവരേയും ഗൂഢാലോചനയും ഉടന്‍ തന്നെ പൊലീസ് വെളിച്ചത്തു കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞു. ജനവരി ഏഴ് ശനിയാഴ്ച അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
ഐഐഎസ്സി ആക്രമണത്തെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കും.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം പല സ്ഥലങ്ങളിലും സഞ്ചരിച്ച് തെളിവുകളും വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. ഇതെല്ലാം കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ വെളിപ്പെടുത്തും.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തിയതായും ധരംസിംഗ് പറഞ്ഞു.












Click it and Unblock the Notifications