മമത ബാനര്‍ജിയെ അറസ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
ബരസാത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യാന്‍ ഒരു ജില്ലാകോടതി പൊലീസിന് നിര്‍ദേശം നല്‍തി. 1994ല്‍ ഒരു രാഷ്ട്രീയ സമ്മേളനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസിലാണ് കോടതി ഉത്തരവ്.
ഫിബ്രുവരി 27നകം മമതയേയും മറ്റ് ചിലരേയും അറസ്റ് ചെയ്യണമെന്നാണ് ഉത്തരവ്.മമതയെ അറസ്റ് ചെയ്യാന്‍ സാധിക്കില്ലെന്നറിയിച്ച് കൊല്‍ക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഉത്തരവ് നടപ്പാക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ആവശ്യപ്പെട്ടു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സിദ്ധാര്‍ത്ഥ ചൗധരി റോയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications