മുംബൈയില്‍ പിടിയിലായ മൂന്ന് ലഷ്കര്‍ ഭീകരരെ റിമാന്റ് ചെയ്തു
മുംബൈ: മുംബൈയില്‍ അറസ്റിലായ മൂന്ന് ലഷ്കര്‍ ഇ തോയിബ ഭീകരരെന്ന് സംശയിക്കുന്ന മൂന്നു പേരെ ജനവരി 16 വരെ കോടതി പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ഒരു കേന്ദ്രഏജന്‍സിക്ക് ലഭിച്ച സൂചനയനുസരിച്ച മുംബൈ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് മൂന്നു പേരെയും വെള്ളിയാഴ്ച അറസ്റ് ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നെത്തിയവരാണ് ഇവര്‍.
ഖുര്‍ഷിദ് അഹമ്മദ് എന്ന ലാല (29), അര്‍ഷാദ് ഗുലാം അഹമ്മദ് ഹുസൈന്‍ ബാദ്റു (27), മുഹമ്മദ് റംസാന്‍ അബ്ദുള്‍ കാസി (50) എന്നിവകാണ് അറസ്റിലായത്. ജമ്മു കശ്മീരില്‍ നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ പൊലീസ് തിരയുന്നവരാണ് ഇവര്‍.
ഇവരില്‍ നിന്നും 20 ഡിറ്റോണേറ്ററുകളും അഞ്ച് ടൈമറുകളും 32 റിവോള്‍വറുകളും അഞ്ച് റിമോട്ട് കണ്‍ട്രോള്‍ ഇലക്ട്രോണിക് ടൈമര്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications