ഒറീസയില്‍ ധനവകുപ്പുമന്ത്രിയുടെ വീടിന് നേരെ ആക്രമണം
ഭുവനേശ്വര്‍: ഒറീസയില്‍ ധനകാര്യവകുപ്പുമന്ത്രി പ്രഫുല്ലചന്ദ്ര ചണ്ഡേയിയുടെ വീട് ബന്ദനുകൂലികള്‍ ആക്രമിച്ചു.
ഒറീസയില്‍ ജനവരി രണ്ടിന് കലിംഗനഗറിലുണ്ടായ പൊലീസ് വെടിവയ്പില്‍ 12 പേര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഒറീസയില്‍ നടക്കുന്ന ബന്ദിനോടനുബന്ധിച്ചാണ് അക്രമമുണ്ടായത്. ഭരണകക്ഷിയായ ബിജെഡിയുടെ ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടായി.
രാജ്പഥിലെ ചണ്ഡേയിയുടെ ഔദ്യോഗിക വസതിയിലേക്ക് തളളിക്കയറിയ പ്രതിഷേധക്കാര്‍ ജനാലകള്‍ തകര്‍ക്കുകയും പൂച്ചട്ടികള്‍ പൊട്ടിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് എത്തുന്നതിന് മുന്‍പെ ബന്ദനുകൂലികള്‍ സ്ഥലം വിട്ടുപോയി. ഫോറസ്റ്പാര്‍ക്കിനടുത്തുള്ള ബിജെഡി ഓഫീസിന് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ചണ്ഡേയി ആരോപിച്ചു.വെടിവയ്പുണ്ടായ കലിംഗനഗര്‍ കൂടി ഉള്‍പ്പെടുന്ന സുഖീന്ദ നിയമസഭാ മണ്ഡലത്തില്‍ നിന്നുളള ബിജെപി എംഎല്‍എയാണ് പ്രഫുല്ലചന്ദ്ര ചണ്ഡേയി.
വെടിവയ്പില്‍ പ്രതിഷേധിച്ച് നടത്തുന്ന ബന്ദ് ഒറീസയിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications