Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് വോട്ടവകാശം പരിഗണനയില്‍: പ്രധാനമന്ത്രി

ഹൈദരാബാദ്: പ്രവാസി ഭാരതീയര്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഹൈദരാബാദില്‍ പ്രവാസി ഭാരതീയ സമ്മേളനം ജനവരി ഏഴ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നത്. ഉദ്ഘാടനം നടക്കുന്ന ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷണ്‍ സെന്ററില്‍ നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടന്ന ഹൈദരാബാദ് സാംസ്കാരിക മേളക്കും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

സ്റേഡിയത്തിലേക്ക് തിരിച്ചറിയില്‍ കാര്‍ഡുള്ളവരെ മാത്രമെ പ്രവേശിപ്പിക്കുന്നുള്ളൂ. പൊലീസ് വാഹനങ്ങള്‍ പ്രദേശത്താകെ റോന്ത് ചുറ്റുന്നുണ്ട്. നിരവധി സ്ഥലങ്ങളില്‍ സുരക്ഷാസന്നാഹങ്ങളുടെ ഭാഗമായി പൊലീസ് ചെക്ക്പോസ്റുകളും സ്ഥാപിച്ചിട്ടുണ്ട്.തീവ്രവാദി ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹൈടെക് സിറ്റിയായ സൈബറാബാദ് സുരക്ഷാപ്രവര്‍ത്തകര്‍ വളഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+